Wednesday, October 29, 2014

എച്ചിൽ (കപ്പിനും ചുണ്ടിനുമിടയിൽ നിന്നു തത്സമയം)

രാവിലെ ദോണ്ടെ,
പതിവു പത്രവായനയ്ക്കൊപ്പം ഇന്നൊരു ചായയും.
അപ്പഴാ സംശയം-
ചായ കുടിച്ചുകഴിഞ്ഞാ
കപ്പു മാത്രമല്ലേ എച്ചിലാവുന്നത്,
അതോ ചുണ്ടും എച്ചിലാവുമോ ?

ഉത്തരങ്ങക്കാണോ പഞ്ഞം,
ദേ ചോദിച്ചു, ദാ കിട്ടി !

കപ്പ് എച്ചിലാവും,
ചുണ്ട് എച്ചിലാവില്ല.

എങ്ങനെ ?

കഴുകാത്ത കപ്പേ എച്ചിലാവൂ എന്ന്.
കഴുകി തുടച്ച് ഉണക്കിയെടുത്താ
ഏതു കപ്പും
പിന്നേം പിന്നേം ഫ്രഷ്.

അപ്പോൾ ചുണ്ടോ ?

അങ്ങനല്ലപ്പാ-
ചുണ്ടിനെത്ര ചായ വേണമെങ്കിലും കുടിക്കാം
നോ ഇഷ്യൂസ്.
പക്ഷെ കപ്പിനുണ്ടല്ലോ,
എത്ര കഴുകിയാലും ചിലപ്പോ
മാറില്ല എച്ചിലത്വം !

എന്തൊവാടേ ഇത്?
നിങ്ങളീ വിഷയം
കപ്പും ചുണ്ടും മാത്രമായി ഒതുക്കാതെ
ചായയ്ക്ക് പങ്കെന്തെന്ന് പറയൂ,
കുടിച്ചവന്റെ റോളിനെക്കുറിച്ച് മിണ്ടു.

ദേ ഇങ്ങോട്ടു നോക്കിയേ,
ഞാനൊന്നു പറയട്ടെ
ഞങ്ങ ബ്രാഹ്മിസാ.
ചായ കുടിക്കുമ്പോ
കപ്പി ചുണ്ടു മുട്ടിക്കാറില്ല
സൊ, ബോത് ചുണ്ട് ആന്റ് കപ്പ് റിമെയ് പ്യുവ !

(പുവ, അല്ല്യോ ?)

നിങ്ങളിവിടെ വത്തമാനോം പറഞ്ഞോണ്ട് ഇരുന്നോ
മേശപ്പുറത്തു ദാ
ഒഴിഞ്ഞ കപ്പുക രണ്ടെണ്ണം മുട്ടിയും ഉരുമ്മിയും.
നാണമില്ലെടേ എച്ചിലുകളേ
എച്ചിച്ചുണ്ടിലുമ്മ വയ്ക്കാ പരസ്പരം !

എച്ചിലുകക്കെവിടെയാ നാണം ?
സംസ്കാരമില്ലാത്തവ !

അളിയാ,
എനിക്കിവിടെ ചായ പണി തന്നൂട്ടൊ.
ഞാനൊന്നു വെളിക്കിറങ്ങീട്ടു വരാം
അതുവരെ എച്ചി വിഷയത്തി നിങ്ങച്ചിക്ക്...


***                                ***                                ***

No comments:

Post a Comment