Wednesday, June 16, 2010

അഭ്യര്‍ത്ഥന

അഭയാര്‍ത്ഥിയെപ്പോലെയാണ് ഞാനിന്ന്.
കൂരകെട്ടാനിടമില്ലെന്നല്ല,
ഭാരമേറിയ ഈ ഹൃദയം ഞാനെവിടെ
ഇറക്കിവെയ്ക്കും?
നഖം കടിച്ചും കൈകള്‍ കൂട്ടിത്തിരുമ്മിയും
ഇരിപ്പുറയ്ക്കാതെ മുറ്റത്തുലാത്തിയും
ഞാനാ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു.
നിനക്കറിയില്ലല്ലോ, ഒരു പുഞ്ചിരിയ്ക്ക്,
നിന്റെ വെറും ഒരു നോട്ടത്തിന്
ഈ അഭയാര്‍ത്ഥിയായ എന്നെ
സകലതും നേടിയ ഒരുവനാക്കി
മാറ്റാന്‍ കഴിയുമെന്ന് !
നിനക്കു ക്രോധം.
കോപത്താല്‍ ചുവക്കുന്നു നിന്റെ മുഖമെങ്കിലും
പലവട്ടം കവരാന്‍ ഞാന്‍ കൊതിച്ച നിന്റെ
ഉള്ളംകയ്യിലെ കുഞ്ഞുമൊബൈലില്‍ നിന്ന്
ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞിളം നാദം
എന്നെ ശുഭാപ്തിയിലേയ്ക്കു നയിക്കുന്നു.
ഞാനപേക്ഷിക്കട്ടെ,
നിന്റെ ഹൃദയത്തിലൊരു സ്ഥാനം ഞാന്‍ കൊതിക്കുന്നില്ല.
അതാസാദ്ധ്യം!
പക്ഷേ, അരുതേ,
എന്റെ അഭ്യര്‍ത്ഥന നിരസിക്കരുതേ,
ഒരു മിസ് കോളിലൂടെ,
നിന്റെയീ ബഹുവര്‍ണ്ണമൊബൈലില്‍
തരില്ലേ നീ എനിക്കുമൊരിടം?
ഒരു പത്തക്ക നമ്പരായി...
94467 10906

*** ***

2 comments:

  1. ലവള്‍ അഭ്യര്‍ഥന സ്വീകരിച്ചോ അമിത്ത് ഭായ്?
    ഇനി ഓള് പോസിടാണെങ്കി പോകാന്‍ പറാന്നേ.ഇങ്ങള് ബേജാറാകണ്ട.തല്‍ക്കാലത്തിന് മിസ്കോള് ഞാനടിച്ചിട്ടുണ്ട്.രണ്ടക്കം കൂടുതലുണ്ടെന്നേയുള്ളൂ (12) :)

    ReplyDelete
  2. പ്രിയ അമിത്‌,
    ചില പോസ്‌റ്റുകളേ വായിക്കാന്‍ കഴിഞ്ഞുള്ളൂ.ബാക്കി വൈകാതെ വായിക്കാം.
    നല്ല ഒഴുക്കുള്ള ഭാഷയാണ്‌ താങ്കളുടെത്‌.അഭിനന്ദനങ്ങള്‍.

    ReplyDelete