Thursday, July 23, 2015

ഒരു ജാതി ആൾക്കാർ




ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്- ശ്രീനാരായണഗുരു
*****                                                   *****                                                   ******

പീറ്റർ സാർ റിട്ടയറായതിനു പകരം വരേണ്ടിയിരുന്നത് എറണാകുളത്തു നിന്ന് ഒരു സാറാ മാഡമായിരുന്നു. പക്ഷെ മക്കളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് അവർ ട്രാൻസ്ഫർ കാൻസൽ ചെയ്യിച്ചു. പകരം ആളു വരാൻ ഒന്നുരണ്ടാഴ്ച വൈകി. അങ്ങനെ പെട്ടന്നൊരു ദിവസമാണ് ഓർഡർ വന്നത്, പുതിയ ചീഫ് മാനേജർ തിങ്കളാഴ്ച ജോയിൻ ചെയ്യും. ഹർഷൻ എന്നാണു പേർ.
നല്ല സെറ്റപ്പ് പേരാണ്, എനിക്കു തോന്നി.
‘പേരൊക്കെ ഗെറ്റപ്പാ, പക്ഷെ കേട്ടിട്ട് ജാതി ഏതെന്ന് ഊഹിക്കാൻ പറ്റണില്ല’, പെണ്ണുങ്ങൾ കുശുകുശുത്തു.
‘ജാതി ഏതായാലെന്ത്, നിങ്ങളെ പെണ്ണുകാണാനൊന്നുമല്ലല്ലോ അങ്ങേരിങ്ങോട്ടു വരണത്’, എനിക്കല്പം ദേഷ്യം വന്നു.
‘താനെന്താടോ ദേഷ്യപ്പെടുന്നേ, കൂടെ ജോലിചെയ്യുന്നവരുടെ ജാതി എന്താണെന്നറിയുന്നത് മോശമായ കാര്യമാണോ ?’ കാഷ് കൗണ്ടറിൽ നിന്ന് നിർമ്മലാ മാഡം തലനീട്ടി.
‘ഓരോ ജാതിക്കും ഓരോ മഹത്വമുണ്ട്. ഒന്നും ഒന്നിനും മേളിലല്ല, താഴേമല്ല’, ഡെസ്പാച്ചിനുള്ള കവറുകളിൽ സ്റ്റാമ്പ് ഒട്ടിക്കുകയായിരുന്ന ഗോപിച്ചേട്ടൻ പറഞ്ഞു. ‘അവനവന്റെ ജാതിത്വം കളഞ്ഞ് മറുജാതിയാവാൻ നോക്കുന്നതാണ് പ്രശ്നം’.
‘എന്തു പ്രശ്നം ?’
‘തെങ്ങുകയറ്റക്കാരൻ തെങ്ങുകയറണം. അവൻ ബാങ്ക് മാനേജരാവാൻ വന്നാൽ തുടങ്ങും പ്രശ്നം’.
‘ഓ, അങ്ങനെ-‘
എടിഎമ്മിൽ നിറയ്ക്കാനുള്ള കാഷ് റെഡിയായിക്കഴിഞ്ഞിരുന്നതിനാൽ ഞാൻ ബാക്കി കേൾക്കാൻ നിന്നില്ല. കുരുപൊട്ടുന്ന വർത്തമാനമാണ് ആ മനുഷ്യൻ എപ്പോഴും പറയാറുള്ളത്.
തിങ്കളാഴ്ച രാവിലെ തന്നെ ഹർഷൻ സാർ എത്തി. സാറിന്  നല്ല ഉയരമുണ്ടായിരുന്നു. ഒരു ബാബു ആന്റണി സ്റ്റൈൽ. നല്ല വ്യക്തിത്വം. ചുറുചുറുക്കോടെയുള്ള നടത്തം. ആരെക്കണ്ടാലും പുഞ്ചിരി. ആരു വന്നാലും വിഷ് ചെയ്യൽ. പീറ്റർ സാറിനു നേർ വിപരീതം. ആദ്യ ദിവസം തന്നെ ആൾക്കാർക്കെല്ലാം ഹർഷൻ സാറിനെ പിടിച്ചു.
‘ആ ചുരുചുരുണ്ട മുടി കണ്ടോ’, ഡേവിഡാണു പറഞ്ഞത്, ’പെലയനാണ് സാറ്. അച്ചട്ട് .’
‘പോടോ’, അഖിലേഷ് പറഞ്ഞു: ‘നമ്മുടെ ബാങ്കിൽ എന്റയറിവിൽ ഒരു എസ്സീം ചീഫ് മാനേജരായിട്ടില്ല. അറ്റ് ദി മോസ്റ്റ് സ്കെയിൽ ടു കാണുമായിരിക്കും’.
‘എന്തിനാ തർക്കം,’ ഗോപിച്ചേട്ടൻ. ‘നമുക്കാ രാജൂനോടു ചോദിച്ചാൽ പോരേ, എസ്സിയാണെങ്കിൽ അവനറിയാതിരിക്കൂല്ലല്ലോ’.
‘ഏത് രാജു ?’
എച്ഛാറിലെ പെലെയൻ രാജു. ഇവരൊക്കെ പരസ്പരം അറിയാൻ ചാൻസ്ണ്ട്’.
‘പേരു കേട്ടിട്ട് ഒരൂഹോം കിട്ടണില്ലട്ടാ’, ജെയ്സി മാഡം പറഞ്ഞു.
‘നല്ല ആഢ്യൻ പേരാ, അല്ലേ മനോജേ?’ നിർമ്മലാ മാഡം എന്നെ തോണ്ടി.
എന്റെ മോന് ദേവനാരായണൻ എന്നു പേരിട്ടതിന്റെ കലിപ്പ് മാഡത്തിന് ഇപ്പോഴും തീർന്നിട്ടില്ല. ‘ചോമ്മാരുടെ പിള്ളേർക്കും ആഢ്യൻ പേരുകളാ ഇപ്പൊ’ എന്ന് നിർമ്മലാ മാഡം എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായി പോയ സുനന്ദാ മാഡത്തോടു ഫോൺ ചെയ്തു പറഞ്ഞ കാര്യം ഞാൻ അറിഞ്ഞിരുന്നു. അന്നു ഞാനൊന്നും പറയാൻ പോയില്ല. അവരുടെ സംസ്കാരം എന്നു കരുതി ഞാൻ സമാധാനിച്ചു. പോയി ചാകാൻ പറ. ശവം !
‘പേരു കേട്ടിട്ടൊന്നും ജാതി പറയാൻ പറ്റൂല്ല.’ ഗോപിച്ചേട്ടൻ പറഞ്ഞു. ‘നമ്മടെ തന്നെ ചെല കസ്റ്റമർമാരുടെ പേരു നോക്കിയേ, പ്രദ്യുമ്നൻ, അനിരുദ്ധൻ, ശിശുപാലൻ, സാംബൻ. ഇവരൊന്നും നമ്പൂതിരിമാരൊന്നുമല്ല, വെറും വാലന്മാരാ’.
‘എന്ന്വച്ചാ ?’ ജെയ്സി മാഡം.
‘എന്ന്വച്ചാ ധീവരസമുദായം. മുക്കുവർ.
‘അമൃതാനന്ദമയി എന്നു കേട്ടാൽ ഏതോ നമ്പൂതിരിമനേലെ പോലിരിക്കും, ഇല്ലേ, പക്ഷേങ്കിലോ…’
‘സാറിന്റെ ജാതി അറിഞ്ഞാപ്പോരേ, എന്തിനാ നമ്മ തർക്കിക്കണേ? വേറെ വഴിണ്ട്, നിങ്ങ നോക്കിക്കോ’, ഡേവിഡ് പറഞ്ഞു.
സാറിന്റെ ജാതി അറിയാൻ ഡേവിഡ് രസകരമായൊരു വഴിയാണ് തെരഞ്ഞെടുത്തത്. വൈകീട്ട് സ്റ്റാഫ്മീറ്റിംഗ് ഉണ്ടായിരുന്നു.  ബിസിനസ് കാര്യങ്ങൾക്കു പകരം പരസ്പരം പരിചയപ്പെടാനൊക്കെയാണ് മീറ്റിംഗിൽ ഹർഷൻ സാർ ശ്രദ്ധിച്ചത്.
ഞങ്ങളുടെ എല്ലാവരുടേയും വിവരങ്ങൾ സാർ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഡേവിഡിന്റെ അപ്രതീക്ഷിത ചോദ്യം.
‘സാറേത് അമ്പലത്തിലാ പോണേ?’
‘എനിക്ക് ചോദ്യം മനസിലായില്ലല്ലോ ഡേവിഡേ. ഏതമ്പലമെന്നു വച്ചാൽ എന്താ ? ‘ സാർ അദ്ഭുതപ്പെട്ടു.
‘അത്, സാറേ, ഇവിടെ ഏഴെട്ട് അമ്പലങ്ങളൊണ്ട്, ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം.’
‘ഒന്നൊന്നായി പറയൂ ഡേവിഡേ’.
‘കൈത്താളിൽ ശിവക്ഷേത്രം- നായന്മാർടെയാ’.
‘അമ്പലം ഞങ്ങള് നായന്മാരുടെയാണേലും പൂജയെല്ലാം ചെയ്യണത് നമ്പൂതിരിമാരു തന്നെയാ’. പ്രമോദ് അങ്ങനെ സ്വന്തം ജാതി പോസ്റ്റ് ചെയ്തു.
‘ഓ, പ്രമോദപ്പോൾ നായരാ, അല്ലേ?’ സാറതു ലൈക്കും ചെയ്തു.
പ്രമോദ് അഭിമാനത്തോടെ തലകുലുക്കി, ഷർട്ടിന്റെ കോളർ നേരെയാക്കി നിവർന്നിരുന്നു.
‘പിന്നേതാ അമ്പലം?’ സാറു ചോദിച്ചു.
‘കളരിപ്പാടം ഭദ്രകാളി ക്ഷേത്രം- ചോ, അല്ല, ഈഴവരുടെയാ’.
‘പൂജേം ഈഴവരു തന്നെ,’ പ്രമോദ് അമർത്തിച്ചിരിച്ചു. ‘ഒരൂട്ടം പൂജയായിരിക്കും.
‘അങ്ങനെ ഒരൂട്ടമെന്ന് പറയാതെ പ്രമോദ് സാറേ’, എനിക്കു ദേഷ്യം വന്നു. ‘ആലുവേ പോയി നാലു വർഷം പഠിച്ചിട്ടു തന്നെയാണ് സജീവൻ ശാന്തി പൂജ ചെയ്യണത്’.
‘ഞാൻ തമാശ പറഞ്ഞതാണപ്പാ, ക്ഷമിച്ചേക്ക്.’
‘നിങ്ങൾ വഴക്കു പിടിക്കണ്ട,’ ഹർഷൻ സാർ ഇടയ്ക്കു കയറി. ‘ പൂജാരിയുടെ പൂജയ്ക്കല്ല, നമ്മുടെ പ്രാർഥനയ്ക്കാണ് ദൈവം വില കൊടുക്കുന്നത്. ആരു നന്നായി പ്രാർത്ഥിക്കുന്നോ അയാൾക്ക് തന്നെ അനുഗ്രഹവും കിട്ടും’.
‘പിന്നെ സാറേ,; ഡേവിഡ് തന്റെ പദ്ധതി വിജയിക്കാത്തതിൽ അക്ഷമനായി പറഞ്ഞു: ‘ധീവരരുടെ ഘണ്ടാകർണ്ണ ക്ഷേത്രം, തട്ടാന്മാരുടെ മാരിയമ്മൻ കോവിൽ, പിന്നെ, ആ, കൊങ്ങിണിമാരുടെ നരസിംഹ ക്ഷേത്രം. പിന്നെ, പുലയസമുദായക്കാരുടെ ഒരു കാവ്, അത് ചെർതാണ്, അമ്പലമെന്ന് പറയാനൊന്നും ഇല്ല’.
‘ഈ പറഞ്ഞ അമ്പലങ്ങളിലേതിനെങ്കിലും ഇവിടെ അക്കൗണ്ട് ഉണ്ടോ ?
‘അതില്ല സാറേ.’
‘ഒരു കാര്യം ചെയ്യാം, നാളെ മുതൽ ഞാൻ ദിവസവും ഈ പറഞ്ഞ ഓരോ അമ്പലത്തിലും പോകാം. ഏതെങ്കിലും ഒരമ്പലത്തിന്റെ അക്കൗണ്ട് നമുക്കു പിടിക്കണം. എന്റെ കൂടെ ആരാ വരുന്നേ ?
ഡേവിഡിന്റെ പദ്ധതിയങ്ങനെ പാളീസായി. സാറിന്റെ ജാതി ആർക്കും പിടികൊടുക്കാതെ വഴുതി മാറി.
പിറ്റേന്നു രാവിലെ സാർ നായന്മാരുടെ അമ്പലത്തിൽ തൊഴാൻ ചെന്നെന്നും ഷർട്ടൂരി അകത്തുകയറുമ്പോൾ പൂണൂലൊന്നും കണ്ടില്ലെന്നും  പ്രമോദ് പറഞ്ഞു.
വേലസമുദായക്കാരനാണെങ്കിൽ ദേഹത്ത് ഒരു തരം ചുണങ്ങുണ്ടാവുമെന്ന് ഗോപിച്ചേട്ടൻ പറഞ്ഞു. പക്ഷെ നേരത്തേ അറിയാഞ്ഞതിനാൽ തനിക്കതു ശ്രദ്ധിക്കാൻ കഴിയാതെ പോയതിൽ പ്രമോദിനു സങ്കടം തോന്നി.
ഞങ്ങളുടെ അമ്പലം കമ്മിറ്റി സെക്രട്ടറി എന്റെ ചിറ്റപ്പനായിരുന്നതുകൊണ്ടും അമ്പലത്തിനു കുറച്ചു ഗ്രാൻഡ് കിട്ടാനുള്ളതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കേണ്ടതുണ്ടായിരുന്നതുകൊണ്ടും ഞങ്ങളുടെ അമ്പലത്തിന്റെ അക്കൗണ്ട് കാൻവാസ് ചെയ്യാൻ സാറിനു സാധിച്ചു. പിന്നീട് രാത്രി കവലയിൽ വച്ച് കണ്ടപ്പോൾ ചിറ്റപ്പന് എന്നോടു ചോദിക്കാനുണ്ടായിരുന്നത് സാറിന്റെ ജാതിയെക്കുറിച്ചായിരുന്നു. അമ്പലക്കമ്മിറ്റി ഓഫീസിൽ വച്ച് സാറൊന്നും വിട്ടുപറഞ്ഞില്ലത്രെ.
‘സാറിന്റെ ഭാഷ കേട്ടിട്ട് ഒരു പിടുത്തോം കിട്ടണില്ല’, ചിറ്റപ്പൻ പറഞ്ഞു.
ഇതു തന്നെയാണ് ഓഫീസിലും എല്ലാവരും പറഞ്ഞത്. സാറിന്റെ ഭാഷയിൽ പോലും ജാതി കാണാനില്ല.
‘അതങ്ങനെയാ മാഡം,’ അഖിലേഷ് പറഞ്ഞു:’ വടക്കോട്ടു പോയാൽ എല്ലാ ജാതിക്കാരും ഒരേ ടോണിലാ. മുസ്ലീംസ് മാത്രം വേറെ ടോണിൽ സ്പീക്ക് ചെയ്യും.’
‘ഇവ്ടെ നിങ്ങക്കൊരു ഭാഷ, ഞങ്ങക്കൊരു ഭാഷ’, പ്രമോദ് പറഞ്ഞു. ‘ഡേവിഡിന് മരക്കാന്മാരുടെ ഭാഷ, ഗോപിച്ചേട്ടന് മാരാന്മാരുടെ ഭാഷ, നിർമ്മലാ മാഡത്തിന് മേനോന്മാരുടെ ഭാഷ. ജെയ്സിയ്ക്ക് കൊച്ചിക്കാർടെ ഭാഷ’.
ഞാനങ്ങോട്ടെഴുന്നേറ്റു പോയെന്നു പറഞ്ഞാൽ മതിയല്ലോ !
അങ്ങനെ പെട്ടന്നു തന്നെ ശനിയാഴ്ചയായി. ഒരു ജോയിനിംഗ് പാർട്ടി അറേഞ്ചു ചെയ്യാൻ സാറു തന്നെയാണു പറഞ്ഞത്. കുപ്പി കൂടിയേ തീരൂ എന്ന് ഡേവിഡും പ്രമോദും പറഞ്ഞു. സാർ രണ്ടായിരം രൂപ എടുത്തു തന്നിട്ട് എന്താണെന്നു വച്ചാൽ ഓർഡർ ചെയ്യാൻ പറഞ്ഞു.
ഒരു പരിപാടി അറേഞ്ചു ചെയ്യൽ വലിയ മല്ലാണ്. നിർമ്മലാ മാഡത്തിന് പ്യുവർ വെജ്, ഡേവിഡിന് ബീഫ് നിർബന്ധമെങ്കിൽ ജെയ്സിമാഡത്തിന് മട്ടൻ മാത്രം മതി. പ്രമോദ് എന്തും തിന്നും. അഖിലേഷ് ബിയർ മാത്രമേ കഴിയ്ക്കൂ പക്ഷേ ഗോപിച്ചേട്ടൻ ബിയറൊഴിച്ചേ കഴിക്കൂ.
പന്ത്രണ്ടു മണിമുതൽ ഓരോരുത്തരോടും ഓർഡർ എടുത്ത് എൻ എച്ചിലെ സ്റ്റാറിൽ പോയി സാധനങ്ങളും വാങ്ങി, അവിടത്തെ തന്നെ നേപ്പാളി പയ്യനെ വിട്ട് ബീവറേജിൽ നിന്ന് കുപ്പികളും വാങ്ങി തിരിച്ചെത്തിയപ്പോൾ മണി കൃത്യം രണ്ട്.
ഡൈനിംഗ് ഹാളിൽ എല്ലാം നിരത്തി. കുടിയന്മാർ സ്ട്രോംഗ് റൂമിനടുത്തുള്ള ഇടനാഴിയിലെ ടേബിളിൽ വച്ച് കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.
ഹർഷൻ സാർ ഒരു പെഗ് വി എസ് ഒ പി എടുത്ത് തനിക്കതു മതി എന്നു പറഞ്ഞ് ഗ്ലാസും കൊണ്ട് ഡൈനിംഗ് ടേബിളിനടുത്തേയ്ക്കു പോയി.
‘ഒരു രണ്ടു പെഗ് കൂടി പുള്ളിയെ കൊണ്ട് അടിപ്പിക്കാവോ?’ പ്രമോദ് ചിരിച്ചു കൊണ്ട് പറഞ്ഞു. ‘രണ്ടെണ്ണം അകത്തു ചെന്ന ശേഷം പുറത്തു വരുന്ന ഭാഷ കേട്ടാൽ മനസിലാവും ജാതി ഏതെന്ന്.’
അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ തോന്നി എനിക്ക്. പന്നി !
ഞാനെന്റെ ഗ്ലാസ് ഒറ്റവലിക്കു കാലിയാക്കി മടമടാ കുറച്ചു വെള്ളവും കുടിച്ചു. ഏസിയിലായിട്ടും ഞാൻ നന്നായി വിയർത്തു. എനിക്ക് ഒരുമാതിരി നന്നായി തല്യ്ക്കു പിടിച്ചെന്നതു വാസ്തവം. കഴിച്ച മദ്യം തന്നെയാണോ തലയ്ക്കു ലഹരി പകർന്നതെന്ന് എനിക്ക് ചെറിയ സംശയമുണ്ട്. എനിക്ക് എന്റെയും മറ്റുള്ളവരുടേയും മുഖംമൂടികൾ ഒന്നു മാറ്റിയാൽ കൊള്ളാമെന്നു തോന്നി. വെള്ളക്കുപ്പി മേശപ്പുറത്തു വച്ച് ഒരു കുക്കുമ്പർ കഷണമെടുത്തു കടിച്ച് ഞാനുറക്കെ വിളിച്ചു: ‘ഹർഷൻ സാറേ-‘
പൊതുവെ സൗമ്യനെന്ന് അറിയപ്പെടുന്ന എന്റെ വായിൽ നിന്നു വന്ന ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി.
‘മനോജിന് അറുപത് കഴിച്ചപ്പൊ തന്നെ തലയ്ക്ക് പിടിച്ചു,’ ഗോപിച്ചേട്ടൻ ചിരിച്ചു.
ഞാൻ മറുപടി പറയാൻ പോയില്ല. പകരം ഞാൻ ഹർഷൻ സാറിനെ നോക്കി പറഞ്ഞു:
‘സാറേ, സാറിവിടെ ജോയിൻ ചെയ്ത മുതൽ ഞങ്ങൾക്കെല്ലാവർക്കും ഒരു സംശയമുണ്ട്. സാറിനോട് നേരിട്ട് ചോദിക്കാൻ മടീമുണ്ടായിരുന്നു. എന്നാൽ എല്ലാർക്കും അറീകേം വേണം’.
‘എന്താ മനോജിന് അറിയാനുള്ളത്, ചോദിച്ചോളൂ, ‘ ഹർഷൻ സാർ പുഞ്ചിരിച്ചു.
പ്രമോദ് എന്റെ കയ്യിൽ കയറി പിടിച്ചെങ്കിലും ഞാൻ തട്ടി മാറ്റി.
‘വേറൊന്നുമല്ല സാറേ, സാറിന്റെ ജാതി ഏതാ ?’
ഹർഷൻ സാർ പുഞ്ചിരിക്കുക തന്നെയാണ്. എല്ലാവരുമൊന്നു ഞെട്ടി. ഞാൻ തുടർന്നു.
‘സാറിന്റെ ചുരുണ്ട മുടി കണ്ട് ഗോപിച്ചേട്ടൻ ഊഹിച്ചു പറയുവാ സാറൊരു പുലയസമുദായാംഗമാണെന്ന്.’
‘ഞാനല്ല, ഞാനല്ല,’ ഗോപിച്ചേട്ടൻ ഇടയ്ക്കു കയറി-‘ ഡേവിഡാണ് സാർ പെലെയനാണെന്ന് പറഞ്ഞത്. ഞാൻ പറഞ്ഞത് സാർ നല്ല നായരാവാനേ സാധ്യതയൊള്ളെന്നാണ്. ബ്രാമണനാകാനൊള്ള ഗെറ്റപ്പൊണ്ടെന്നും ഞാൻ പറഞ്ഞായിരുന്നു. നിർമ്മലാ മാഡത്തോട് ചോദിയ്ക്ക്, ഇല്ലേ മാഡം ?’
‘സാറെ, ഞാൻ തമാശയ്ക്ക്-‘ ഡേവിഡിന്റെ മുഖം ചുവന്നു.
‘അതു സാരമില്ല, ഡേവിഡ്.’ ഹർഷൻ സാർ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ‘വേറെയാരും എന്റെ  ജാതി ഊഹിച്ചില്ലെ? മനോജിനെന്താ തോന്നിയത് ?
നിർമ്മലാ മാഡവും ജെയ്സി മാഡവും പ്ലേറ്റിലേയ്ക്കു തലകുനിച്ച് ആഹാരം ചിക്കിക്കൊണ്ടിരുന്നു. ചമ്മിയ ഭാവത്തിലായിരുന്നു അഖിലേഷും പ്രമോദും. നിനക്കു വച്ചിട്ടുണ്ടെടാ എന്ന മട്ടിൽ ഗോപിച്ചേട്ടൻ എന്നെ നോക്കി. എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്ന ഭാവത്തിലായിരുന്നു ഡേവിഡ്.
‘കഴിഞ്ഞ ഒരാഴ്ച ഈ ബ്രാഞ്ചിൽ ഞാൻ നിങ്ങളുടെ കൂടെ ജോലി ചെയ്തു. സംസാരിച്ചു, ചിരിച്ചു, ഭക്ഷണം കഴിച്ചു, തമാശ പറഞ്ഞു, മീറ്റിങ്ങ് കൂടി. ശരിയല്ലേ ?’
എല്ലാവരും തലകുലുക്കി.
‘എന്നിട്ടും നിങ്ങൾക്കാർക്കും എന്റെ ജാതി മനസിലാക്കാൻ കഴിഞ്ഞില്ലേ ? കള്ളം പറയരുത്.’
ആരുമൊന്നും പറഞ്ഞില്ല.
‘എന്നാൽ ഞാൻ പറയട്ടേ എന്റെ ജാതി ? എന്താ പ്രമോദേ, ഡേവിഡേ, പറയട്ടേ?’
പ്രമോദും ഡേവിഡും ചെറുതായി തല കുലുക്കി.
ഹർഷൻ സാറിന്റെ മുഖത്തെ ചിരി മാഞ്ഞു. ശബ്ദം താഴ്ന്നു. സാർ പിറുപിറുക്കുന്നതു പോലെയാണു പറഞ്ഞത്: ‘ഒരാഴ്ചയോളം നേരിട്ടു കണ്ടിട്ടും ഇടപെട്ടിട്ടും നിങ്ങൾക്കു മനസിലാക്കാൻ പറ്റാതെപോയ എന്റെ ജാതി ഇനി  നിങ്ങളെങ്ങനെയാ കേട്ടാൽ മനസിലാക്കുന്നത്? എനിക്കറിയില്ല. ക്ഷമിക്കൂ
ഒന്നും മനസിലാവാതെ എല്ലാവരും തലകുനിച്ചിരുന്നു.
എനിക്കുണ്ടല്ലോ, പക്ഷെ നോക്കണേ, ആ വാക്കുകൾ കേട്ടതും ഹർഷൻ സാറിന്റെ മാത്രമല്ല അവിടെ കൂടിയിരുന്ന ഓരോരുത്തരുടേയും, എന്റേതുൾപ്പെടെ, ജാതി ഏതെന്ന് ഒറ്റയടിക്കു മനസിലാക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ അദ്ഭുതകരം !

*************                                         ************                                          **************

Wednesday, October 29, 2014

എച്ചിൽ (കപ്പിനും ചുണ്ടിനുമിടയിൽ നിന്നു തത്സമയം)

രാവിലെ ദോണ്ടെ,
പതിവു പത്രവായനയ്ക്കൊപ്പം ഇന്നൊരു ചായയും.
അപ്പഴാ സംശയം-
ചായ കുടിച്ചുകഴിഞ്ഞാ
കപ്പു മാത്രമല്ലേ എച്ചിലാവുന്നത്,
അതോ ചുണ്ടും എച്ചിലാവുമോ ?

ഉത്തരങ്ങക്കാണോ പഞ്ഞം,
ദേ ചോദിച്ചു, ദാ കിട്ടി !

കപ്പ് എച്ചിലാവും,
ചുണ്ട് എച്ചിലാവില്ല.

എങ്ങനെ ?

കഴുകാത്ത കപ്പേ എച്ചിലാവൂ എന്ന്.
കഴുകി തുടച്ച് ഉണക്കിയെടുത്താ
ഏതു കപ്പും
പിന്നേം പിന്നേം ഫ്രഷ്.

അപ്പോൾ ചുണ്ടോ ?

അങ്ങനല്ലപ്പാ-
ചുണ്ടിനെത്ര ചായ വേണമെങ്കിലും കുടിക്കാം
നോ ഇഷ്യൂസ്.
പക്ഷെ കപ്പിനുണ്ടല്ലോ,
എത്ര കഴുകിയാലും ചിലപ്പോ
മാറില്ല എച്ചിലത്വം !

എന്തൊവാടേ ഇത്?
നിങ്ങളീ വിഷയം
കപ്പും ചുണ്ടും മാത്രമായി ഒതുക്കാതെ
ചായയ്ക്ക് പങ്കെന്തെന്ന് പറയൂ,
കുടിച്ചവന്റെ റോളിനെക്കുറിച്ച് മിണ്ടു.

ദേ ഇങ്ങോട്ടു നോക്കിയേ,
ഞാനൊന്നു പറയട്ടെ
ഞങ്ങ ബ്രാഹ്മിസാ.
ചായ കുടിക്കുമ്പോ
കപ്പി ചുണ്ടു മുട്ടിക്കാറില്ല
സൊ, ബോത് ചുണ്ട് ആന്റ് കപ്പ് റിമെയ് പ്യുവ !

(പുവ, അല്ല്യോ ?)

നിങ്ങളിവിടെ വത്തമാനോം പറഞ്ഞോണ്ട് ഇരുന്നോ
മേശപ്പുറത്തു ദാ
ഒഴിഞ്ഞ കപ്പുക രണ്ടെണ്ണം മുട്ടിയും ഉരുമ്മിയും.
നാണമില്ലെടേ എച്ചിലുകളേ
എച്ചിച്ചുണ്ടിലുമ്മ വയ്ക്കാ പരസ്പരം !

എച്ചിലുകക്കെവിടെയാ നാണം ?
സംസ്കാരമില്ലാത്തവ !

അളിയാ,
എനിക്കിവിടെ ചായ പണി തന്നൂട്ടൊ.
ഞാനൊന്നു വെളിക്കിറങ്ങീട്ടു വരാം
അതുവരെ എച്ചി വിഷയത്തി നിങ്ങച്ചിക്ക്...


***                                ***                                ***

Saturday, June 7, 2014

ജൂൺ !


ഒന്നാമത്തെ ആഴ്ച അവധിയില്ല,
രണ്ടാമത്തെ ആഴ്ച അവധിയില്ല,
മൂന്നാമത്തെ ആഴ്ച അവധിയില്ല,
നാലാമത്തെ ആഴ്ചയും, നാശം, അവധിയില്ല.

പോരാത്തതിനു നല്ല മഴയും !

ചുരുക്കിപ്പറഞ്ഞാ,
വെറുതെ മനുഷ്യനെ മെനക്കെടുത്താനായി
നേരവും കാലവും മറന്ന് ആരോ ഉണ്ടാക്കിവച്ച
ഒരു മാസം !


************                                                    ****************                            ****************

Thursday, May 29, 2014

എറണാകുളത്തേയ്ക്ക്


ടിക്കറ്റെടുത്തത് എറണാകുളത്തേയ്ക്കു തന്നെ.
യാത്രയി കുടിയ്ക്കാ കുപ്പിവെള്ളവും കോളയും കരുതിയിരുന്നു.
കൊറിക്കാ ലെയ്സ്, മഞ്ച്, പിന്നെ കുറെ കുകുറെ.
ഉച്ചയ്ക്കു കഴിക്കാ ഫിഷ് മീസോ ചപ്പാത്തിയും ചിക്കനുമോ
ആലപ്പുഴ സ്റ്റേഷനി നിന്നു വാങ്ങാമെന്നു കരുതി.
എ സി കോച്ച് അല്ലാതിരുന്നതുകൊണ്ട് നല്ല ചൂടു സഹിക്കണ്ടി വന്നു.
ഇനി കുറെ ബോറടി തന്നെ എന്നു കരുതി.
പക്ഷെ ദൈവം എത്ര മഹാ !
ക്കല നിന്നു കയറി ഒരടിപൊളി പീസ്!
ജീസ്, സ്ലീവ് ലസ് ടോപ്പ്, മുഴുവ സമയവും മൊബൈലി മുങ്ങിയ
ഒരുഗ്ര ഉരുപ്പടി !
ഏതു ഭാഗം വേണമെങ്കിലും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം.
യാത്ര എത്ര രസമായി മാറിയെന്നോ.
വണ്ടി ലേറ്റാവണേ എന്നായി പ്രാത്ഥന.
കോപ്പിലെ വണ്ടിക്കപ്പോ ഒടുക്കത്തെ സ്പീഡ് !
കൊല്ലവും കരുനാഗപ്പള്ളിയും കടന്ന് കായംകുളത്ത് വണ്ടിയെത്തിയത്
സെക്കന്റുക കൊണ്ട് !
ആ വസന്തം അവിടെയങ്ങു പോയിക്കിട്ടി.
പകരമൊരു കിളവനും വായാടിത്തള്ളയും.
വണ്ടിയി നിന്നിറങ്ങി ഓടാ തോന്നിയെന്നു പറഞ്ഞാ മതിയല്ലോ.
പക്ഷെ വീണ്ടും ദേ, ദൈവകരുണ.
ഹരിപ്പാട്ടെ തിരക്കി സീറ്റഡ്ജസ്റ്റ് ചെയ്തിരുന്നപ്പോ
ഒരു പതിമൂന്നുകാരിയോടു ചേന്നിരുന്നത് എങ്ങനെ മറക്കും?
നിവൃതി എന്ന വാക്കുകൊണ്ടു മാത്രം നിവചിക്കാവുന്ന അനുഭവം !
മാരാരിക്കുളം, ചേത്തല, തുറവൂ
സ്റ്റേഷനുക കഴിഞ്ഞുപോയതോമ്മയുണ്ട്.
ആ കുട്ടിയും തന്തയുമിറങ്ങിയതെവിടെയാ ?
ദിഗ്ഭ്രമം.
ടി ടി ഇ ചെക്ക് ചെയ്തിരുന്നെങ്കിലും
ടിക്കറ്റ് എറണാകുളത്തേയ്ക്കു തന്നെയല്ലേ എന്ന്
നാലഞ്ചു തവണ ഉറപ്പുവരുത്തി.
എറണാകുളത്തു തന്നെയാണു പോവേണ്ടത്.
തിരുനെട്ടൂ സ്റ്റേഷ കഴിഞ്ഞപ്പോ
അടുത്തിരുന്ന ഒരാളുടെ ആത്മഗതം: ഇനി എറണാകുളം.
കോളയും വെള്ളവുമെല്ലാം കുടിച്ചു തീത്തു കുപ്പിക സീറ്റിനടിയി തള്ളി
ലെയ്സും കുക്കുറെയുമെല്ലാം തിന്ന് കവറുക വെളിയി തട്ടി.
ബാഗെടുത്തു ഞാ റെഡി.
ഒന്നു മൂത്രമൊഴിക്കാം അവസാനമായി-
ടോയ് ലെറ്റി സിബ്ബിടവെ വണ്ടി നിന്നു.
പുറത്തിറങ്ങാ തുടങ്ങും നേരം ശരിക്കു ഞെട്ടി.
ആലപ്പുഴ സ്റ്റേഷ !
എന്താ സംഭവിച്ചത് ?
വാതിക്ക ശങ്കിച്ചു നിന്നപ്പോ പിറകിലെ ആ തിരക്കു കൂട്ടി.
ലാസ്റ്റ് സ്റ്റേഷനി എന്തു സംശയമാ ചേട്ടാ ?
ലാസ്റ്റോ !? ഇനി വണ്ടി മുന്നോട്ടില്ലേ ?
ചെന്നൈ ആലപ്പി കായംകുളത്തു പോവുമോ !
ചേട്ടന് സ്റ്റേഷ മാറിപ്പോയെന്നു തോന്നുന്നു.
മേയ് ബി. തൊണ്ടയിടറി. എവിടെയോ എന്തോ മിസ്റ്റേക്ക് !
ആരോ എന്തിനോ ചതിച്ചതാവണം.
ഇല്ലേ ?
പിന്നെ എറണാകുളത്തേയ്ക്കു ടിക്കറ്റെടുക്കാ ക്യൂ നിക്കുമ്പോ
മറ്റു സാധ്യതകളും മനസി തെളിഞ്ഞു:
എനിക്ക് വണ്ടി മാറിപ്പോയതാവില്ലേ ?
അല്ലെങ്കി, ചിലപ്പോ
വണ്ടിക്ക് ഞാ മാറിപ്പോയതാണെങ്കിലോ !?

*************                                         **************                           ****************

Wednesday, November 27, 2013

കുപ്പായമൂരുമ്പോൾ

കളികഴിഞ്ഞു കുപ്പായമൂരുന്ന
കാര്യത്തെക്കുറിച്ചാണു പറഞ്ഞുവന്നത്.
വിയർത്തൊട്ടി അഴുക്കുപുരണ്ടിരിക്കും മിക്കവാറും.
ജയിച്ചോ തോറ്റോ എന്നതല്ല,
കുപ്പായമൂരുക എന്നതാണപ്പോൾ പ്രധാനം.
എനിക്കാണെങ്കിൽ
കുപ്പായമോരോന്നും മാറ്റുന്നത്
പറഞ്ഞറിയിക്കാനാവാത്തത്ര സുഖകരമാണ്.
വെളുക്കും മുതൽ പാതിരാ വരെ
അത്രയ്ക്കുണ്ടു കുപ്പായങ്ങൾ.
ഒന്നിനു മേലെ ഒന്നായി
വേണ്ടതും വേണ്ടാത്തതും
ലൂസും ഫിറ്റും
നാടനും ഫോറിനും
എക്സ്ക്ലൂസീവ് ഷോറൂമീന്നു വാങ്ങിയതും
സാദാ ഫുട്പാത്തിൽ പേശി മേടിച്ചതും
മോഡേണും ഓൾഡും
പിന്നെ
മകൻ കുപ്പായം, അച്ഛൻ കുപ്പായം
ഭർത്താവായിട്ടൊന്ന്, ബോസായിട്ടു പലത്
ഡ്രൈവർ, വോട്ടർ, ഹിന്ദു, ഈഴവ, കോൺഗ്രസ്, ബെഫി*
ജാരൻ (ഇല്ല, ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല ധരിക്കാൻ. ശെ ! )
ഇടയ്ക്കു പെട്ടന്നു സംശയം തോന്നും-
ശരീരമേത് കുപ്പായമേത് !?

ഒടുക്കം  എല്ലാമൂരിക്കളഞ്ഞ്
തലവഴി കുളിയ്ക്കുമ്പോഴാണ്
ഞാൻ-
ബാക്കിയുള്ള കുപ്പായത്തിൽ നിന്നുകൂടി
മോചനം കൊതിയ്ക്കുന്നത്.
തെല്ലു നഗ്നത പോലും ബാക്കിവയ്ക്കാതെ
ഒരു
സമ്പൂർണ്ണ മോചനം !


***                                                       ***                                       ***

* ബെഫി-  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

Saturday, April 6, 2013

കയറ്റം

കയറ്റങ്ങൾ കയറാൻ എന്തു പ്രയാസമാണെന്നോ ?
കാലു വേദനയെടുക്കും,
വിയർക്കും,
കിതയ്ക്കും.
വീണുപോയാലോ എന്ന ഭയവും കൂടെയുണ്ടാവും.
പിറകെ വരുന്നവർ കയറിപ്പോയെങ്കിലോ എന്ന ആധിയിൽ
പലപ്പോഴും ഒരിട വിശ്രമിക്കാൻ പോലും
സാധിച്ചെന്നു വരില്ല.
ഒരു തണലോ കൈവരിയോ ഇല്ലാതെയാവും
മിക്കവാറുമെല്ലാം കയറേണ്ടി വരിക.
കയറുന്നതിന്റെ രീതിയാണെങ്കിലോ,
സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.
പുതിയ കാര്യങ്ങൾ പഠിച്ചില്ലെങ്കിൽ
ഒരുപക്ഷേ തുടർന്നു കയറുന്നതുപോയിട്ട് 
എത്തിയിടത്തു തന്നെ നിൽക്കാൻ പോലും കഴിഞ്ഞെന്നു വരില്ല.
ചിലപ്പോൾ വീണുപോയേക്കാം.
ഇനി അഥവാ വീണാലോ-
കയറിയ ഉയരത്തിനനുസരിച്ച് ഗംഭീരമായിരിക്കും
വീഴ്ചയുടെ ആഘാതം.
പോട്ടെ, ഇതെല്ലാം സഹിച്ച് അങ്ങ് ഉയരത്തിലെത്തിയാലോ-
(എത്തിയവർ പറഞ്ഞ് കേൾക്കുന്നതാണ്,
ഐ ആം നോട്ട് ഷുവർ)
ഇതിനായിരുന്നോ ഈ പാച്ചിൽ എന്ന ചോദ്യമായിരിക്കും മുന്നിൽ.
വേണ്ടപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം അങ്ങ് താഴെ നിൽക്കുമ്പോൾ
ഏറ്റവും പൊക്കത്തിലെ തനിച്ചുള്ള ഈ ഇരിപ്പ് ഒന്നുമല്ലെന്ന്
ആരോ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുമത്രെ.
എന്നാലോ,
ഇറങ്ങാൻ ഇപ്പറഞ്ഞ പ്രയാസങ്ങളൊന്നുമില്ല താനും.
കിതപ്പില്ല, വിയർക്കലില്ല,
മത്സരിക്കാനാളില്ല,
കുതികാലിനു വെട്ട് ഇല്ലേയില്ല.
(ആർത്രൈറ്റിസോ മറ്റോ ഉള്ളവർക്ക്
മുട്ടിനൊരു ചെറിയ വേദന വന്നേക്കാം.
അതും അല്പം ബാം പുരട്ടിയാൽ തീരുന്നത്).
വസ്തുത ഇങ്ങനെയൊക്കെയാണെങ്കിലും
പണ്ടു മുതലേ നമ്മളെല്ലാം കേട്ടുവരുന്നത് ഇറങ്ങ്, ഇറങ്ങ് എന്നല്ല,
കയറ്, കയറ് , കയറ്, എന്ന പല്ലവി തന്നെ.
എന്താ ഇങ്ങനെ?
പറയാമോ ?
നിങ്ങളൊന്നു ചിന്തിക്കൂ, ട്ടോ.
മുന്നേ പോയവർ കൂടുതൽ ദൂരത്ത് എത്തും മുൻപ്,
പിറകേ വരുന്നവരെ
കൂടുതൽ പിറകെയാക്കാനായി
ഞാനൊന്ന് ആഞ്ഞുപിടിക്കട്ടെ.
ബൈ.

***                                            ***                                             ****

Tuesday, July 17, 2012

വേഷമെന്തായാലും സുന്ദരി

സെറ്റുസാരി ഉടുത്താലല്ല,
ജീൻസ് ധരിച്ചാലല്ല,
മുടി ബോബ് ചെയ്യുമ്പോഴല്ല,
സ്ട്രെയ് റ്റൻ ചെയ്താലുമല്ല,
ടൈറ്റ്സും ഒട്ടിക്കിടക്കുന്ന
കുർത്തിയും ധരിച്ച് ക്യാറ്റ്വോക്ക് നടത്തിയാലുമല്ല
കവി പറഞ്ഞതു പോലെ
സന്ധ്യയുടെ ചെമപ്പു കവിളത്തു തേച്ചാലോ
നിശയുടെ നീലിമ കണ്ണുകളിൽ പകർത്തിയാലോ അല്ല,
പിന്നെയോ ?
പറയട്ടേ ഞാനാ സത്യം-
അയൽ പക്കത്തെ ജനാലയിലൂടെ കാണുമ്പോഴാണ്
വേഷമെന്തായാലും
എന്റെ ഭാര്യ സുന്ദരി!

*** *** *** ***